7-April-2023 -
By. news desk
കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലെ ജൈവ മാലിന്യ നീക്കം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണെന്നും ഇതു മൂലം ചെറുകിട ഇടത്തരം ഹോട്ടലുകളിലെ ഭക്ഷ്യ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാവാതെ ഉടമകള്‍ പ്രതിസന്ധിയിലായെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജൈവമാലിന്യം ബ്രഹ്മപുരത്ത് കൊണ്ടുപോയി സംസ്‌കരിക്കുന്നതിനെ കോടതി വിലക്കിയിട്ടുണ്ട്. പകരം സംവിധാനം ഒരുക്കേണ്ട കോര്‍പ്പറേഷന്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എല്ലാ റോഡുവക്കിലും മാലിന്യകൂമ്പാരമാണിപ്പോള്‍. ദുര്‍ഗന്ധവും, തെരുവുനായ ശല്യവും അതിരൂക്ഷമാണ്.
ചെറിയ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യം മാറ്റാനാവാതെ വന്നിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഇത്തരം സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. മാലിന്യ നീക്കത്തിന് നിര്‍ബന്ധിത യൂസര്‍ ഫീസ് വാങ്ങുന്ന കോര്‍പ്പറേഷന്‍ ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ബദല്‍ സംവിധാനം ഉണ്ടാക്കണമെന്ന് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ഇതിനായി കോര്‍പ്പറേഷന്‍ ഈടാക്കി വരുന്ന യൂസര്‍ ഫീസ് നിര്‍ത്തലാക്കുകയും, വാങ്ങിയ തുക തിരികെ പലിശ സഹിതം തരികയും ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.